ദോഹ:ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), ദോഹയിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംഘടിപ്പിച്ച
ഭാരത് ഉത്സവ് 2026 എന്ന മെഗാ സാംസ്കാരിക പരിപാടിയുടെ ആദ്യഘട്ടം അതിമനോഹരമായ കൾച്ചറൽ ഫിയസ്റ്റയോടെ വിജയകരമായി. പരിപാടിയുടെ ഹൈലൈറ്റായി മാറിയ ഐസിസി സ്റ്റാർ സിംഗർ എന്ന ഫ്ലാഗ്ഷിപ്പ് സംഗീത മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയോടെയാണ് ആദ്യ ഘട്ടം സമാപിച്ചത്.
അൽ വക്റയിലെ ഡിപിഎസ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്ന് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ......
ദോഹ:ഖത്തറിലെ സ്വകാര്യ മേഖലയെയും സംരംഭകരെയും ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ഡെവലപ്മെന്റ് ബാങ്ക് (QDB) ‘റേയാദ (Reyada)’ എന്ന ഏകീകൃത ഡിജിറ്റൽ പോർട്ടൽ ഔദ്യോഗികമായി ആരംഭിച്ചു. സംരംഭ വികസന സേവനങ്ങളും പ്രത്യേക പരിശീലന പരിപാടികളും ഒരേ വേദിയിൽ ലഭ്യമാക്കുന്നതാണ് ഈ പോർട്ടലിന്റെ പ്രധാന ലക്ഷ്യം.ഡിജിറ്റൽ പരിവർത്തന പ്രക്രിയ വേഗത്തിലാക്കുന്നതിന്റെയും ഖത്തറിലെ സംരംഭക പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആരംഭിച്ച ഈ പദ്ധതി, ബിസിനസ് ഉടമകൾക്കും സേവനദാതാക്കൾക്കും ഒരുപോലെ സൗഹൃദപരമായ ഇന്റർഫേസോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് - . എന്നാൽ നാളിതു വരെ ഈ വിഷയം പരിഗണിക്കപ്പെടാത്തതിനെ തുടർന്ന്നിരവധി പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജീവിതം ദുരിതക്കയത്തിൽ നട്ടം തിര യുകയാണ്, ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കു ബോഴും അവഗണിക്കപ്പെടുന്ന ഇവർക്ക് സർക്കാരോ മാധ്യമ സ്ഥാപനങ്ങളോ സഹായ ഹസ്തവുമായി എത്തുന്നില്ല എന്ന യാഥാർത്ഥ്യം സമുഹം തിരിച്ചറിയണം, വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൾ സുമനസുകളുടെ കാരുണ്യ o തേടൂ കയാണ്. ......
തിരുവനന്തപുരം: മാധ്യമം, മംഗളം അടക്കം മാധ്യമങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച (ജനുവരി 28) രാവിലെ 10 ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരത്തിന് നേരെ മാനേജ്മെൻ്റുകൾ നിഷേധ സമീപനം തുടരുന്ന സാഹചര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന വർഗ - ബഹുജന സമരങ്ങൾ കൺവെൻഷൻ പ്രഖ്യാപിക്കും. ......
ദോഹ:ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026ന്റെ 15-ാം പതിപ്പ് വൻവിജയത്തോടെ സമാപിച്ചു. 974 സ്റ്റേഡിയം പ്രിസിൻക്റ്റിൽ പത്ത് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ 4,90,493 സന്ദർശകർ പങ്കെടുത്തു. ......
ദോഹ:ഖത്തറിലെ വിവരസുരക്ഷ കൺസൾട്ടിംഗ് സേവനങ്ങൾക്കായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് – ഖത്തർ എൽ.എൽ.സി (PwC)-യ്ക്ക് ദേശീയ സൈബർ സുരക്ഷ ഏജൻസി (NCSA) ഔദ്യോഗിക അംഗീകാരം നൽകി. ദേശീയ വിവരസുരക്ഷ അനുസരണ ചട്ടക്കൂടായ നാഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി കോംപ്ലയൻസ് ഫ്രെയിംവർക്ക് (NISCF)-ന്റെ ഭാഗമായി നടപ്പിലാക്കുന്ന കൺസൾട്ടിംഗ് സർവീസസ് അക്രഡിറ്റേഷൻ പ്രോഗ്രാമിനടിയിലാണ് ഈ അംഗീകാരം.
ഖത്തറിൽ വിവരസുരക്ഷ സംബന്ധമായ കൺസൾട്ടിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക സർട്ടിഫിക്കേഷനാണ് ഈ അക്രഡിറ്റേഷൻ. ......
കൊച്ചി : പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് മുന്നോടിയായി ജനുവരി ക്ഷേത്രം തന്ത്രി ഡോ ഒ വി ഷിബു ഗുരുപദം , മേൽശാന്തി സന്തോഷ് ഗുരുപദം എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റി . ശാഖ പ്രസിഡൻ്റ് എൻ സുഗതൻ , വൈസ് പ്രസിഡൻ്റ് പി എസ് ദിലീപ് , സെക്രട്ടറി കെ എസ് കാർതികേയൻ , ജോയിൻ്റ് സെക്രട്ടറി അശോക് കുമാർ എം എസ് , ദേവസ്വം മാനേജർ രൺജിത് കുമാർ സി കെ , ട്രഷാർ പി ജി പ്രകാശൻ , ഉഷ പ്രകാശൻ , പി കെ സുരേഷ് ബാബു ,എ കെ സജീവൻ . ......
ദോഹ : നിക്ഷേപ ആകർഷണത്തിൽ ഖത്തർ പ്രാദേശിക–ആഗോള കേന്ദ്രമായിമാറിയതായി വിദേശവ്യാപാര സഹമന്ത്രിഡോ. അഹമ്മദ് അൽ-സയ്യിദ്.
ദോഹ ലോ ഫോറത്തിന്റെ രണ്ടാം ദിനത്തിൽ “ഡിജിറ്റൽ സാമ്പത്തിക കാലഘട്ടത്തിൽ വ്യാപാരവും നിക്ഷേപവും പിന്തുണയ്ക്കുന്ന നിയന്ത്രണാന്തരീക്ഷം” എന്ന വിഷയത്തിൽ നടന്ന ഉദ്ഘാടന ചർച്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ......
കൊച്ചി : 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനായുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ആരംഭിച്ചു.......
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സുഡാൻ റിപ്പബ്ലിക്ക് ട്രാൻസിഷണൽ സോവറൻറി കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻയും അമീരി ദിവാനിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ഖത്തറും സുഡാനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ, വിവിധ മേഖലകളിലെ സഹകരണം, സുഡാനിലെ നിലവിലെ സാഹചര്യം, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവ ചർച്ചയായി. കൂടാതെ പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായവിനിമയം നടത്തി.
യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, അമീരി ദിവാൻ തലവൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ......